ADVERTISEMENT

കോഴിക്കോട്∙ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച ശേഷം കോടതി കെട്ടിടത്തിൽനിന്നു താഴേക്കുചാടി രക്ഷപ്പെടാൻ യുവാവിന്റെ ശ്രമം. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണു സംഭവം. ചേവായൂർ പൊലീസ് സ്റ്റേഷനിലെ മോഷണക്കേസ് പ്രതി അഭിനന്ദാണ് കോടതിയിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ചത്.

എസ്കോർട്ട് പൊലീസ് ഉദ്യോഗസ്ഥനായ ശ്രീകേഷിന്റെ കഴുത്തിന് പിടിച്ച് തള്ളിയശേഷം കോടതി കെട്ടിടത്തിന്റെ മുകൾ നിലയിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു. അഭിനന്ദിനെ പിന്നീട് പൊലീസ് പിടികൂടി. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി.

English Summary:

Kozhikode Court Chaos: Man Attacks Cop, Jumps From Building in Escape Attempt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com