ADVERTISEMENT

തിരുവനന്തപുരം∙തിരുനെൽവേലി–പാലക്കാട് പാലരുവി എക്സ്പ്രസിൽ നാളെ മുതൽ 4 കോച്ചുകൾ കൂട്ടും. ഒരു സ്ലീപ്പറും 3 ജനറൽ കോച്ചുകളുമാണു കൂട്ടുക. ഇതോടെ ട്രെയിനിൽ 18 കോച്ചുകളുണ്ടാകും. ഏറെക്കാലമായി യാത്രക്കാർ കോച്ചുകൾ കൂട്ടണമെന്നാവശ്യപ്പെട്ടു വരികയായിരുന്നു.

യാത്രക്കാരുടെ സംഘടനകൾ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.  തിരുനെൽവേലിയിൽ നിന്നുള്ള സർവീസിൽ നാളെ മുതലും പാലക്കാട് നിന്നുള്ള സർവീസിൽ 15 മുതലും കൂടുതൽ കോച്ചുകളുണ്ടാകും. എറണാകുളം ജങ്ഷനിലേക്ക് എത്തിയിരുന്ന വേണാട് എക്സ്പ്രസ് എറണാകുളം വരെയാക്കിയതിനെത്തുടർന്നു പാലരുവി എക്സ്പ്രസിനെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായിരുന്നു.

English Summary:

Relief for Passengers: Palaruvi Express to Run with Additional Coaches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com