ലേഡീസ് കംപാർട്മെന്റിൽ യാത്ര; പുരുഷ യാത്രക്കാർക്കെതിരെ കേസെടുത്ത് ആർപിഎഫ്
Mail This Article
×
ചെങ്ങന്നൂർ∙ എറണാകുളത്തുനിന്നും കൊല്ലത്തേക്കു പോയ മെമു ട്രെയിനിലെ വനിതാ കംപാർട്ട്‍മെന്റിൽ യാത്ര ചെയ്ത പുരുഷ യാത്രക്കാർക്കെതിരെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) കേസെടുത്തു. യാത്രക്കാരുടെ പരാതിയെത്തുടർന്ന് ചെങ്ങന്നൂർ ആർപിഎഫാണ് കേസെടുത്തത്. ഏഴുപേർക്കെതിരെയാണ് കേസ്. തുടർന്നുള്ള ദിവസങ്ങളിലും പരിശോധനയുണ്ടായിരിക്കുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ചെങ്ങന്നൂർ ആർപിഎഫ് സിഐ എ.പി.വേണു അറിയിച്ചു.
English Summary:
RPF Cracks Down on Man Illegally Travelling in Ladies' Compartment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.