ADVERTISEMENT

ജയ്‌പുർ∙ സഹോദരിയെ കാണാൻ പോകണമെന്നാവശ്യപ്പെട്ടതിനു യുവതിയെ ബൈക്കിൽ കെട്ടി വലിച്ചിഴച്ച് ഭർത്താവിന്റെ ക്രൂരത. രാജസ്ഥാനിലെ നഗൗർ ജില്ലയിലെ പ്രേം രാം മേഘ്‌വാളെന്നയാളാണു ഭാര്യയെ ബൈക്കിൽക്കെട്ടി വലിച്ചതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. 

ജയ്സാൽമേറിലുള്ള സഹോദരിയെ കാണാൻ പോകണമെന്നു യുവതി ആവശ്യപ്പെട്ടതിൽ പ്രകോപിതനായാണ് ഇയാൾ യുവതിയെ ആക്രമിച്ചത്. യുവതിയുടെ കാലുകൾ ബൈക്കിൽ ബന്ധിച്ചശേഷം ബൈക്ക് അതിവേഗം ഓടിച്ചുപോകുകയായിരുന്നു. ദൃക്സാക്ഷികൾ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചരലും മണ്ണും നിറഞ്ഞ റോഡിലൂടെ വലിച്ചിഴയ്ക്കുമ്പോൾ യുവതി മുറിവേറ്റു നിലവിളിക്കുന്നതും തുടർന്നു ബൈക്ക് നിർത്തിയ പ്രതി കൂസലില്ലാതെ നിൽക്കുന്നതും 40 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിലുണ്ട്.

അയൽസംസ്ഥാനങ്ങളിൽനിന്ന് പണം നൽകി വധുവിനെ വാങ്ങുന്ന സംഭവങ്ങൾ രാജസ്ഥാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ ‘വാങ്ങുന്ന’ യുവതികൾ വലിയ രീതിയിലുള്ള മാനസിക, ശാരീരിക, ലൈംഗിക പീഡനങ്ങൾക്ക് വിധേയരാകാറുണ്ട്. 10 മാസം മുമ്പ് 2 ലക്ഷം രൂപയ്ക്ക് പ്രേം റാം മേഘ്‌വാൾ യുവതിയെ വാങ്ങുകയായിരുന്നു എന്നാണു വിവരം. ഇതുസംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തും. രാജസ്ഥാനിലെ ജുൻജുനു, നഗൗർ, പാലി ജില്ലകളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. 40 വയസിനടുത്തു പ്രായമുള്ള പ്രേം ലഹരിക്കടിമയാണ്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് ദൃക്സാക്ഷിയായിട്ടും ക്രൂരത തടയാൻ ശ്രമിക്കാതെ വിഡിയോ പകർത്തിയയാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com