ADVERTISEMENT

ജമ്മു ∙ ഉധംപൂർ ജില്ലയിൽ ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യവും പോലീസും സംയുക്തമായി രാത്രി തിരച്ചിൽ ആരംഭിച്ചു. പട്നിറ്റോപ്പിനടുത്തുള്ള അകർ വനം കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്.

ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരാഴ്ചയായി ഉധംപൂർ ജില്ലയിലെ ബസന്ത്ഗഡ് മേഖലയിൽ ഭീകരരുടെ സംഘത്തെ സുരക്ഷാ സേന നിരീക്ഷിച്ചുവരികയായിരുന്നു. ഭീകരരെ പിടികൂടുന്നതിനുള്ള സൈനിക നടപടി പുരോഗമിക്കുകയുമാണെന്ന് അധികൃതർ അറിയിച്ചു.

കിഷ്ത്വാറിലെ നൗനട്ടയിലും ഉധംപൂർ ജില്ലയിലെ ബസന്ത്ഗഡ് പ്രദേശത്തുമുള്ള വനമേഖലകളിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഞായറാഴ്ച രണ്ട് തവണ ഏറ്റുമുട്ടലുണ്ടായി. ഇതേതുടർന്ന് ഭീകരർ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

English Summary:

Army launches operation after making contact with terrorists in Udhampur district of Jammu and Kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com