ADVERTISEMENT

പുണെ∙ താനെ നഗരത്തിലെ ജ്വല്ലറിയില്‍ മോഷണം നടത്താൻ തോക്കുമായി എത്തിയവരെ വടിയുമായി നേരിട്ട് ഉടമ. മോഷ്ടാക്കളിൽ ഒരാൾ വെടിവച്ചെങ്കിലും ആർക്കും പരുക്കേറ്റില്ലെന്ന് പൊലീസ് പറഞ്ഞു. പ്രദേശവാസികൾ മോഷ്ടാക്കളെ പിന്തുടർന്ന് സംഘത്തിലുള്ള ഒരാളെ പിടികൂടി. നാലുപേരാണ് സംഘത്തിലുണ്ടായിരുന്നത്.

മോഷ്ടാക്കൾ തോക്കെടുത്തപ്പോൾ ജ്വല്ലറി ഉടമ സുരക്ഷാ അലാം മുഴക്കിയശേഷം വടിയുമായി അവരെ നേരിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവം അറിഞ്ഞയുടനെ പൊലീസ് സ്ഥലത്തെത്തി മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു. സംഘത്തിലെ മറ്റുള്ളവര്‍ക്കായി തിരച്ചിൽ ആരംഭിച്ചു.

English Summary:

Brave Shopkeeper Fights Off Armed Robbers in Thane

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com