ADVERTISEMENT

നാഗ്പൂർ ∙ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മഹാ വികാസ് അഘാഡി സഖ്യം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പഠോളെ. സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായിരുന്ന യശ്വവന്ത് റാവു ചവാന്റെയും തുടർന്നു മുഖ്യമന്ത്രിമാരായവരുടെയും പരിശ്രമഫലമായാണ് മഹാരാഷ്ട്ര പുരോഗതി പ്രാപിച്ചതെന്നും എന്നാൽ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സർക്കാർ ഈ സമ്പന്ന സംസ്ഥാനത്തെ ഗുജറാത്തിന് പണയപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

‘തിരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിയെ മഹാവികാസ് അഘാഡി സഖ്യം (കോൺഗ്രസ്, എൻസിപി-എസ്പി, ശിവസേന-യുബിടി) സംയുക്തമായി തീരുമാനിക്കും. അതിനാൽ, കോൺഗ്രസ് ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല’ – നാനാ പഠോളെ പറഞ്ഞു.

English Summary:

Chief minister will be decided after elections says Maharashtra Congress chief Nana Patole

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com