ADVERTISEMENT

കയ്റോ ∙ ഖത്തറിൽ ഇന്ന് നടക്കാനിരിക്കുന്ന ഗാസ വെടിനിർത്തൽ ചർച്ചകളിൽ നിന്നു വിട്ടുനിൽ‌ക്കുമെന്ന് ഹമാസ്. എന്നാൽ മധ്യസ്ഥരുമായി ഹമാസ് പിന്നീട് കൂടികാഴ്ച നടത്തിയേക്കുമെന്ന് അധികൃതർ പറഞ്ഞു. അതേസമയം, ചർച്ചകൾ മുൻനിശ്ചയപ്രകാരം മുന്നോട്ടുപോകുമെന്നും വെടിനിർത്തൽ കരാർ ഇപ്പോഴും സാധ്യമാണെന്നും യുഎസ് അറിയിച്ചു. വലിയൊരു യുദ്ധം ഒഴിവാക്കാൻ ചർച്ചകളിൽ അടിയന്തരമായി പുരോഗതി ആവശ്യമാണെന്നും യുഎസ് വ്യക്തമാക്കി. 

അതേസമയം, ചർച്ചയിൽ ഇസ്രയേൽ പങ്കെടുക്കുമെന്ന് സർക്കാർ വക്താവ് ഡേവിഡ് മെൻസർ അറിയിച്ചു. സിഐഎ ഡയറക്ടർ ബിൽ ബേൺസും യുഎസ് മിഡിൽ ഈസ്റ്റ് പ്രതിനിധി ബ്രെറ്റ് മക്ഗുർക്കും ചർച്ചകളിൽ യുഎസിനെ പ്രതിനിധീകരിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി അറിയിച്ചു. ഹമാസ് നേതാവ് യഹ്യ സിൻവറാണ് സമാധാന ചർച്ചകൾക്കു പ്രധാന തടസമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആരോപിച്ചു. 

English Summary:

Hamas to stay out of Gaza truce talks but may meet mediators afterwards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com