വടകരയിൽ 17 കോടിയുടെ 26 കിലോ സ്വർണവുമായി മുങ്ങി ബാങ്ക് മാനേജർ; പകരം മുക്കുപണ്ടം വച്ചു
Mail This Article
×
വടകര∙ എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിലെ മുൻ മാനേജർ 17 കോടി രൂപയിൽപ്പരം വില വരുന്ന 26 കിലോ സ്വർണവുമായി മുങ്ങി. മേട്ടുപ്പാളയം പാത്തി സ്ട്രീറ്റ് മധ ജയകുമാർ (34) ആണ് തട്ടിപ്പ് നടത്തിയത്. 26244.20 ഗ്രാം സ്വർണത്തിനു പകരം മുക്കുപണ്ടം പകരം വച്ച് 17,20,35,717 രൂപ തട്ടിയെടുത്തെന്നാണ് കേസ്.
2021ൽ ഇവിടെ ചാർജെടുത്ത മധ ജയകുമാറിനെ കഴിഞ്ഞ ജൂലൈയിൽ പാലാരിവട്ടം ശാഖയിലേക്കു സ്‌ഥലം മാറ്റിയിരുന്നു. എന്നാൽ ഇവിടെ ചാർജെടുത്തിട്ടില്ല. വടകര ശാഖയിലെ റീ അപ്രൈസൽ നടപടിയിലാണു ക്രമക്കേട് മനസ്സിലായത്. 2021 ജൂൺ 13 മുതൽ 2024 ജൂലൈ 6 വരെ 42 അക്കൗണ്ടുകളിലാണ് തട്ടിപ്പ് നടത്തിയതെന്ന് തെളിഞ്ഞു.
ഇപ്പോഴത്തെ മാനേജർ ഈസ്‌റ്റ് പള്ളൂർ റുക്‌സാന വില്ലയിൽ ഇർഷാദിന്റെ പരാതിയിലാണ് വടകര പൊലീസ് കേസെടുത്തത്.
English Summary:
Bank manager ran away with 26 kg of gold from Bank of Maharashtra Branch
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.