ADVERTISEMENT

ആപ്പിൾ പ്രേമികളുടെ മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ഇന്നു വിരാമം. ഐഫോൺ 16 സീരീസ് ഇന്ന് ആപ്പിൾ അവതരിപ്പിക്കും. ഐഫോൺ 16 ന്റെ ഒഎൽഇഡി ഡിസ്പ്ലേകളിൽ മൈക്രോലെൻസ് ടെക്നോളജി ഉപയോഗിക്കുമെന്നതുൾപ്പെടെയുള്ള വാർത്തകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ബാറ്ററി ഉപയോഗം കുറച്ച്, കൂടുതൽ ബ്രൈറ്റ്നെസ് ഡിസ്പ്ലേക്കു നൽകാൻ കഴിയുന്നതാണ് ഈ സാങ്കേതികവിദ്യ.

ഇത് ബാറ്ററിയുടെ ലൈഫ് കൂട്ടും. ഡിസ്പ്ലേ കൂടുതൽ ആകർഷകമാക്കാൻ ബോർഡർ റിഡക്‌ഷൻ സ്ട്രക്ചർ കൊണ്ടുവരുമെന്നും റിപ്പോർട്ടുകളുണ്ട്. പുതിയ ഐഐ ടൂളുകളും അപ്ഡേറ്റുകളും ആപ്പിളിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവയാണ് 16 സീരീസിൽ അവതരിപ്പിക്കുക.

English Summary:

Unveils iPhone 16 Series: Innovations in Display and Battery Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com