ADVERTISEMENT

തിരുവനന്തപുരം∙ തലസ്ഥാനനഗരിയിലെ കുടിവെള്ള പ്രശ്‌നത്തിന് ആറാം ദിവസവും പൂര്‍ണപരിഹാരം ആയില്ല. പല ഉയര്‍ന്ന പ്രദേശങ്ങളിലും ഇനിയും വെള്ളം എത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഞായറാഴ്ച രാത്രി വൈകി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പമ്പിങ് നടത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ജലവിതരണം പൂര്‍ണതോതില്‍ ആക്കാന്‍ കഴിയാത്തത് ജല അതോറിറ്റിയുടെ വീഴ്ചയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

വട്ടിയൂർക്കാവിലെ കൊടുങ്ങാനൂര്‍, തുരുത്തുംമൂല എന്നിവിടങ്ങളിലെ 150 കുടുംബങ്ങള്‍ക്കു മാത്രമേ ഇനി വെള്ളം കിട്ടാനുള്ള എന്നാണ് ജല അതോറിറ്റിയുടെ അറിയിപ്പ്. രാത്രിയോടെ ഇവിടെ വെള്ളം എത്തുമെന്നാണ് അധികൃതര്‍ പറയുന്നത്.

English Summary:

Water Authority Under Fire as Thiruvananthapuram's Water Shortage Persists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com