റിയാദ് മാത്യു എബിസി ചെയർമാൻ
Mail This Article
മുംബൈ∙ ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷന്റെ (എബിസി) ചെയർമാനായി മലയാള മനോരമ ഡയറക്ടറും ചീഫ് അസോഷ്യേറ്റ് എഡിറ്ററുമായ റിയാദ് മാത്യു ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു. ഐടിസി ലിമിറ്റഡിന്റെ കരുണേഷ് ബജാജ് ആണ് ഡപ്യൂട്ടി ചെയർമാൻ. ബെന്നെറ്റ് കോൾമാൻ കോ. ലിമിറ്റഡിന്റെ മോഹിത് ജെയിൻ സെക്രട്ടറിയും മാഡിസൺ കമ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വിക്രം സഖുജ ട്രഷററും ആണ്.
2009 ഓഗസ്റ്റ് മുതൽ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമാണ് റിയാദ് മാത്യു. 2016-17ൽ പിടിഐയുടെ ചെയർമാനായിരുന്നു. കഴിഞ്ഞ വർഷം മേയ് വരെ വിയന്ന ആസ്ഥാനമായ ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐപിഐ) ബോർഡ് അംഗമായിരുന്ന അദ്ദേഹം നിലവിൽ ഐപിഐ ഇന്ത്യയുടെ ചെയർമാനാണ്. മീഡിയ റിസർച്ച് യൂസേഴ്സ് കൗൺസിൽ (എംആർയുസി) ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ ഡയറക്ടറായിരുന്നു.