ബെംഗളൂരുവിൽ ആശുപത്രി ഐസിയുവിൽ തീപിടിത്തം; മലയാളി യുവാവിന് ദാരുണാന്ത്യം
Mail This Article
×
ബെംഗളൂരു∙ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ പുനലൂർ സ്വദേശിയായ അക്കൗണ്ടന്റ് സുജയ് പണിക്കർ (35) ആണ് മരിച്ചത്. ന്യുമോണിയ ബാധയെ തുടർന്ന് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് തീപിടിത്തം ഉണ്ടായത്. കാർഡിയാക് ഐസിയുവിലാണ് തീപിടിച്ചത്. സുജയ്‌യുടെ മുറിയിൽ കിടക്കയ്ക്ക് മുകളിലായാണ് തീപിടിച്ചത്. ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. നഴ്സുമാർ അടക്കമുള്ള ജീവനക്കാർക്ക് ചെറിയ പരുക്കുകളുണ്ട്.
English Summary:
Keralite Accountant Dies in Bengaluru Hospital Fire Tragedy
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.