ഒക്ടോബർ 1 മുതൽ സേവന വേതന കരാർ നിർബന്ധം; കടുപ്പിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
Mail This Article
×
കൊച്ചി∙ ഒക്ടോബർ 1 മുതൽ മലയാള സിനിമയിൽ സേവന വേതന കരാർ നിർബന്ധമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഇതുസംബന്ധിച്ച കത്ത് അമ്മയ്ക്കും ഫെഫ്ക്കയ്ക്കും അയച്ചു. ഒരു ലക്ഷത്തിനു മുകളിൽ പ്രതിഫലം വാങ്ങുന്നവർ കരാർ നൽകണം. കരാറിന് പുറത്ത് പ്രതിഫലം നൽകില്ല.
കരാറിൽ ലൈംഗിക ചൂഷണത്തിനും ലഹരി ഉപയോഗത്തിനും എതിരായ വ്യവസ്ഥകൾ ഉണ്ടാകും. മുദ്ര പത്രത്തിൽ കരാർ ഒപ്പിടാത്തവർ അഭിനയിക്കുന്ന സിനിമയിൽ പ്രശ്നങ്ങൾ ഉണ്ടായാൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഉത്തരവാദിത്തം ഏറ്റെടുക്കില്ല. കള്ളപ്പണത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ സ്വീകരിക്കില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നീക്കം.
English Summary:
Malayalam Film Industry Mandates Service Contracts to Combat Exploitation
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.