ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യബസ് മറിഞ്ഞ് കോഴിക്കോട് സ്വദേശി മരിച്ചു, നിരവധി പേർക്ക് പരുക്ക്
Mail This Article
×
കോഴിക്കോട്∙ കർണാടകയിലെ ഹൊസൂരിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് രാമനാട്ടുകര സ്വദേശിയായ യുവാവ് മരിച്ചു. രാമനാട്ടുകര കോളജ് റോഡ് കണ്ടൻകുളത്തിൽ ഫ്രാങ്ക്ളിന്റെ മകൻ അമൽ ഫ്രാങ്ക്ളിൻ (22) ആണ് മരിച്ചത്.
ബെംഗളൂരു– മൈസൂരു പാതയിൽ ഹൊസൂർ ബിലിക്കരെയ്ക്കു സമീപം പുലർച്ചെ ഒരുമണിയോടെയാണ് അപകടമുണ്ടായത്. ബെംഗളൂരുവിൽ നിന്നും മലപ്പുറത്തേക്ക് വരുകയായിരുന്ന കോൺട്രാക്ട് കാര്യേജ് ബസാണ് അപകടത്തിൽപ്പെട്ടത്. അമലിന്റെ സഹോദരൻ വിനയ് പരുക്കുകളോടെ രക്ഷപ്പെട്ടു. ആറുമാസമായി അമൽ ബെംഗളൂരുവിൽ ജോലി ചെയ്യുന്നു. സഹോദരനും ബെംഗളൂരുവിൽ ജോലി ചെയ്യുകയാണ്. അപകടത്തിൽ നിരവധി മലയാളികൾക്ക് പരുക്കേറ്റു. പരുക്കേറ്റവരെ മൈസൂരു കെആർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
English Summary:
Bengaluru-Kerala Bus Overturns: Several Injured in Road Accident
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.