ബംഗ്ലദേശ് യുവതിയെ 20 പേർക്ക് നൽകി; കൊച്ചിയിൽ സ്ത്രീകൾ നയിക്കുന്ന പെൺവാണിഭ സംഘം പിടിയിൽ
Mail This Article
കൊച്ചി ∙ ഇരുപതുകാരിയായ ബംഗ്ലദേശ് സ്വദേശിനിയെ കൊച്ചിയിൽ കടുത്ത ലൈംഗിക പീഡനത്തിനിരയാക്കിയ പെൺവാണിഭ സംഘം പിടിയിൽ. എളമക്കര കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന സ്ത്രീകൾ ഉൾപ്പെട്ട സംഘത്തെയാണ് പൊലീസ് പിടികൂടിയത്. ബെംഗളൂരുവിൽനിന്ന് കൊച്ചിയിലെത്തിച്ച പെൺകുട്ടിയെ സംഘം ഇരുപതിലേറെ പേർക്ക് എത്തിച്ചുനൽകിയെന്നാണു റിപ്പോർട്ടുകൾ.
അന്തർസംസ്ഥാന ബന്ധങ്ങളുള്ള പെൺവാണിഭ സംഘത്തിലുൾപ്പെട്ട സെറീന എന്ന സ്ത്രീയാണ് പിടിയിലായ ഒരാൾ. ഇവരാണ് പെൺകുട്ടിയെ കൊച്ചിയിൽ എത്തിച്ചത് എന്നാണ് കരുതുന്നത്. ഇവരുടെ സഹായിയായ ശ്യാം എന്നയാളും സെറീനയുടെ കൂട്ടാളിയായ മറ്റൊരു സ്ത്രീയുമാണ് എളമക്കര പൊലീസിന്റെ പിടിയിലായത്.
Also Read: ഇനി സൺഫിലിം ഒട്ടിക്കാം, പിഴയില്ല; ഹൈക്കോടതി വിധി യുക്തിസഹം: ട്രാന്‍സ്‌പോര്‍ട് കമ്മിഷണര്‍...
മാതാപിതാക്കള്‍ നഷ്ടമായ പെണ്‍കുട്ടി 12ാം വയസ്സിൽ ബന്ധുവിനൊപ്പമാണ് ഇന്ത്യയിലെത്തിയത്. കുട്ടി പിന്നീട് പെൺവാണിഭ സംഘത്തിന്റെ പിടിയിലാകുകയായിരുന്നു. ഒരാഴ്ച മുൻപാണ് സെറീന പെണ്‍കുട്ടിയെ ബെംഗളൂരുവില്‍നിന്ന് കൊച്ചിയിലെത്തിക്കുന്നത്. പെണ്‍കുട്ടി ഇപ്പോൾ പൊലീസ് സംരക്ഷണയിലാണ്.