ADVERTISEMENT

പാലക്കാട്∙ അകത്തേത്തറ ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. സംഘാടകരാണ് ഷാളിൽ തീ പടർന്നത് കണ്ടെത്തിയത്. ഉടൻ തന്നെ തീ അണച്ചതിനാൽ അപകടം ഒഴിവായി.

ശബരി ആശ്രമത്തിലെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം, നിലവിളക്കിൽ തിരി കൊളുത്തുന്നതിനിടെയാണ് തീ ഷാളിലേക്ക് പടർന്നത്. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ഗവർണർ സുരക്ഷിതനാണെന്നും അധികൃതർ അറിയിച്ചു.

English Summary:

Governor Arif Mohammed Khan's Shawl Catches Fire; Incident Occurs While Lighting a Lamp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com