ADVERTISEMENT

ചണ്ഡിഗഡ്∙ ഹരിയാനയിൽ തുടർ‌ച്ചയായ മൂന്നാം തവണയും ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിലെ പൽവാളിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നതകൾ പ്രചരിപ്പിച്ച് രാജ്യത്തിന്റെ ഐക്യം തകർക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്നും മോദി ആരോപിച്ചു.

‘‘കോൺഗ്രസ് ദേശസ്നേഹം തകർക്കാൻ ആഗ്രഹിക്കുകയാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നത സൃഷ്ടിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളെയും കോൺഗ്രസ് കുരുക്കിലാക്കി. അയോധ്യയിൽ രാമക്ഷേത്രം പണിയാൻ കോൺഗ്രസ് അനുവദിച്ചില്ല. ജമ്മു കശ്മീരിൽ ഭരണഘടന പൂർണമായി നടപ്പാക്കാൻ കോൺഗ്രസ് അനുവദിച്ചില്ല.

പാർലമെന്റിലും നിയമസഭയിലും അവർ നമ്മുടെ സഹോദരിമാർക്ക് സംവരണം നിഷേധിച്ചു. മുത്തലാഖ് പ്രശ്‌നത്തിൽ നമ്മുടെ മുസ്‌ലിംകളെ കുടുക്കിയത് കോൺഗ്രസാണ്. രാജ്യത്തിന്റെയും പൗരന്മാരുടെയും പ്രശ്‌നങ്ങൾ കോൺഗ്രസ് ഒരിക്കലും പരിഹരിച്ചില്ല. ഇന്നും ബിജെപിയെ പിന്തുണയ്ക്കുന്നവർ രാജ്യസ്‌നേഹികളാണ്. ജാതിമതം പ്രചരിപ്പിച്ച് മറ്റൊരു സമുദായത്തിനെതിരെ പോരാടാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്’’ – മോദി പറഞ്ഞു.

വിജയം കൂടുതൽ ദുഷ്കരമാകുമെന്ന് കോൺഗ്രസിന് തോന്നുകയാണ്. അതുകൊണ്ടാണ് ദേശസ്നേഹികളുടെ ഐക്യം തകർക്കാൻ കോൺഗ്രസ് പുതിയ പരീക്ഷണങ്ങൾ നടത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് ഇതേ നുണ പരീക്ഷണം നടത്തിയിരുന്നു. ഇന്ത്യയെ സ്നേഹിക്കുന്നവർ ഒറ്റക്കെട്ടായി നിൽക്കുമെന്ന് ഹരിയാന മുഴുവൻ പ്രതിജ്ഞയെടുക്കണം. നമ്മൾ ഒന്നായി രാജ്യത്തിന് വോട്ട് ചെയ്യും– പ്രധാനമന്ത്രി പറഞ്ഞു.

English Summary:

Modi Slams Congress at Haryana Rally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com