ADVERTISEMENT

ന്യൂഡൽഹി∙ കേരളത്തിലെ സ്വർണക്കടത്ത് കേസിൽ താത്പര്യമില്ലേയെന്ന് ഇഡിയോട് സുപ്രീം കോടതി. കേസിന്റെ വിചാരണ കർണാടകയിലേക്ക് മാറ്റണമെന്ന ഇഡിയുടെ ഹർജി പരിഗണിക്കവെയാണ് ചോദ്യം.

തങ്ങളുടെ അഭിഭാഷകൻ എസ്.വി. രാജു ഇന്ന് കോടതിയിൽ ഹാജരാകില്ലെന്നും അതിനാൽ കേസ് മാറ്റിവയ്ക്കണമെന്നും കോടതിയിൽ ഇഡി ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് കേസിൽ താത്പര്യമില്ലേയെന്ന് ഇഡിയോട് സുപ്രീം കോടതി ചോദിച്ചത്. ഹർജി പരിഗണിക്കുന്നത് 6 ആഴ്ചത്തേക്ക് മാറ്റിവച്ചു.

English Summary:

Supreme Court to ED: 'Not interested in the gold smuggling case?'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com