ADVERTISEMENT

തിരുവനന്തപുരം∙ സിപിഐ ദേശീയ നേതാവ് ആനിരാജയ്ക്കെതിരെ വിമർശനവുമായി സംസ്ഥാന നേതൃത്വം. വിവാദ വിഷയങ്ങളിൽ ആനി രാജ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനൊപ്പം നിൽക്കുന്നില്ലെന്നു കാട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ദേശീയ സെക്രട്ടറി ഡി.രാജയ്ക്ക് കത്തയച്ചു. ഡി.രാജയുടെ ഭാര്യയാണ് ആനിരാജ.

വിവാദ വിഷയങ്ങളിൽ ആനിരാജ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനൊപ്പം നിൽക്കണമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്തും ആനിരാജയുമായി നേതൃത്വം വിയോജിപ്പിലായിരുന്നു. പൊലീസിൽ സംഘപരിവാർവൽക്കരണം നടക്കുന്നതായി ആനിരാജ ചൂണ്ടിക്കാട്ടിയത് വിവാദമായിരുന്നു. ഇതിനെതിരെ സിപിഐ നേതൃത്വം രംഗത്തെത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിലും സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിലപാട് ആനിരാജ സ്വീകരിച്ചതായാണ് പാർട്ടി നേതൃത്വത്തിന്റെ നിലപാട്. 10, 11 തീയതികളിൽ നടക്കുന്ന സിപിഐ എക്സിക്യൂട്ടീവ് യോഗത്തിൽ ഡി.രാജ പങ്കെടുക്കുന്നുണ്ട്. കത്തിനെക്കുറിച്ച് അറിയില്ലെന്ന് ബിനോയ് വിശ്വം ‘മനോരമ ഓൺലൈനിനോട്’ പ്രതികരിച്ചു.

English Summary:

CPI state leadership against national leader Annie Raja

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com