ADVERTISEMENT

തൃശൂർ∙ മാധ്യമ പ്രവർത്തകർക്കു നേരെയുള്ള ലിപ്സ്റ്റിക്ക് പരാമർശം സ്നേഹം കൊണ്ട് നടത്തിയതാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ‌. മാധ്യമപ്രവർത്തകർ പലതും എഴുതാറുണ്ട്, അപ്പോൾ തിരിച്ചും പറയുമെന്ന് പറഞ്ഞ വിജയരാഘവൻ വല്ലാതെ കാച്ചാൻ നിൽക്കേണ്ടെന്നും പറഞ്ഞു. നിലമ്പൂരിൽ അൻവറിനെതിരെ സിപിഎം നടത്തിയ രാഷ്ട്രീയ വിശീദകരണ യോഗത്തിലായിരുന്നു വിജയരാഘവൻ മാധ്യമ പ്രവർത്തകർക്കെതിരെ ലിപ്സ്റ്റിക്ക് പരാമർശം നടത്തിയത്.

സംസ്ഥാന ഗവർണർ കേരള വിരുദ്ധനാണെന്നും വിജയരാഘവൻ ആരോപിച്ചു. എല്ലാ പരിധിയും വിട്ടുള്ള ആക്രമണമാണ് കേരളത്തിലെ മുഖ്യമന്ത്രിക്ക് നേരെ ഗവർണർ നടത്തുന്നത്. എത്രത്തോളം കേരള വിരുദ്ധനെന്ന് നിരന്തരം തെളിയിക്കുന്നൊരു ഗവർണർ ആണ് കേരളത്തിലുള്ളത്. ഗവർണറുടെ നിലപാടിനെ വിമർശിക്കാത്ത പ്രതിപക്ഷം കേരളത്തിൽ തുറന്നു കാട്ടപ്പെടുമെന്നും വിജയരാഘവൻ പറഞ്ഞു. 

കേരളം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വലിയ പുരോഗതിയിലേക്ക് പോകുന്ന സാഹചര്യമാണ്. എന്നാൽ മുഖ്യമന്ത്രിക്കെതിരെ ആക്രമണം വർധിക്കുകയാണ്. മികവിനെ അംഗീകരിക്കാത്ത പ്രതിപക്ഷ പ്രചരണങ്ങളെ കേരളത്തിലെ ജനങ്ങൾ അപവാദ പ്രചരണങ്ങളായി മാത്രമാണ് കാണുന്നത്. മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് പ്രതിപക്ഷം അസത്യ പ്രചരണങ്ങൾ തുടരുകയാണ്. പി.വി. അൻവർ രണ്ടുദിവസം മുമ്പ് ഗവർണർക്ക് നിവേദനം നൽകിയതിനു പിന്നാലെയാണ് ഗവർണർ ആ പദവിയുടെ മാന്യത ഉൾക്കൊള്ളാതെ മുഖ്യമന്ത്രിക്ക് നേരെയുള്ള പ്രചാരവേലയുടെ വക്താവായി മാറിയതെന്നും വിജയരാഘവൻ പറഞ്ഞു.

English Summary:

CPM Leader A. Vijayaraghavan says "Lipstick Comment Made with Affection"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com