ADVERTISEMENT

മുംബൈ ∙ ഇന്ത്യയുടെ വിശ്വസ്ത വ്യവസായിക്ക്, ടാറ്റയുടെ മുൻ അമരക്കാരനു യാത്രാമൊഴി. ലോകം കീഴടക്കാൻ ടാറ്റയ്ക്കു കരുത്തേകിയ രത്തൻ ടാറ്റ (86) ഇനി ഓർമ. ടാറ്റ സൺസ് മുൻ ചെയർമാനായ അദ്ദേഹം ഇമെരിറ്റസ് ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നേമുക്കാലിനാണ് മരണം സംബന്ധിച്ച് ടാറ്റ സൺസിൽ നിന്ന് ഒൗദ്യോഗിക സ്ഥിരീകരണമുണ്ടായത്. രക്തസമ്മർദം കുറഞ്ഞ് അവശനായ രത്തൻ ടാറ്റയെ തിങ്കളാഴ്ച പുലർച്ചെയാണ് ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് അന്നു തന്നെ വെന്റിലേറ്ററിലാക്കി. 

നവൽ എച്ച്.ടാറ്റയുടെയും സൂനുവിന്റെയും മകനായി 1937 ഡിസംബർ 28നു ജനിച്ച രത്തൻ ടാറ്റ അവിവാഹിതനാണ്. യുഎസിൽ ആർക്കിടെക്ടായിരുന്ന അദ്ദേഹം വീട്ടുകാരുടെ നിർബന്ധത്തെത്തുടർന്ന് ഇന്ത്യയിലേക്കു മടങ്ങുകയായിരുന്നു. 1962ൽ ടാറ്റ സ്റ്റീലിൽ ട്രെയ്നിയായി ജോലിയിൽ പ്രവേശിച്ചു. 1981ൽ ടാറ്റ ഇൻഡസ്ട്രീസ് ചെയർമാനായി. ജെ.ആർ.ഡി. ടാറ്റയുടെ പിൻഗാമിയായി 1991ൽ ടാറ്റയുടെ തലപ്പത്തെത്തി. ടാറ്റയെ ലോകോത്തര ബ്രാൻഡാക്കി മാറ്റുന്നതിൽ വലിയ സംഭാവനകൾ നൽകിയ രത്തൻ പുതിയ സാങ്കേതിക മേഖലകളിലേക്കു ടാറ്റ കമ്പനികളെ നയിച്ചു.

6 ഭൂഖണ്ഡങ്ങളിലായി നൂറിലേറെ രാജ്യങ്ങളിൽ പടർന്നു കിടക്കുന്നതാണ് ടാറ്റയുടെ വ്യവസായ സാമ്രാജ്യം. ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചു ടാറ്റയെ മുന്നോട്ടു നയിച്ചു. ജീവകാരുണ്യത്തിനായി വരുമാനത്തിന്റെ വലിയൊരു ഭാഗം നീക്കിവച്ച രത്തൻ ടാറ്റ ഒട്ടേറെ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിൽ മുൻകയ്യെടുത്തു. 2000ൽ പത്മഭൂഷണും 2008ൽ പത്മവിഭൂഷണും ലഭിച്ചു.

മിത്‍സുബിഷി കോർപറേഷൻ, ജെപി മോർഗൻ ചേസ് തുടങ്ങിയവയുടെ ഉപദേശക സമിതികളിൽ അംഗമായിരുന്നു. 2012 ഡിസംബറിലാണ് ടാറ്റ സൺസ് ചെയർമാൻ പദവിയൊഴിഞ്ഞത്. തുടർന്നു സ്ഥാനമേറ്റ സൈറസ് മിസ്ത്രി അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നു 2016 ൽ പുറത്തായതോടെ ഇടക്കാല ചെയർമാനായി തിരിച്ചെത്തി. 2017 ജനുവരിയിൽ എൻ.ചന്ദ്രശേഖരനു പദവി കൈമാറിയ അദ്ദേഹം ഇമെരിറ്റസ് ചെയർമാനായി. 

കോർപറേറ്റ് വളർച്ചയെ രാഷ്ട്രനിർമാണവുമായി കോർത്തിണക്കിയ വ്യക്തിയായിരുന്നു രത്തൻ ടാറ്റയെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചന സന്ദേശത്തിൽ കുറിച്ചു. രത്തൻ ടാറ്റ ദീർഘവീക്ഷണമുള്ള വ്യക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു. രത്തൻ ടാറ്റ മികച്ച കാഴ്ചപ്പാടുള്ള വ്യക്തിയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സന്ദേശത്തിൽ കുറിച്ചു.

N R Narayan Murthy | Ratan Tata (PTI Photo/Mitesh Bhuvad)
എൻ.ആർ. നാരായണ മൂർത്തിയും രത്തൻ ടാറ്റയും 2020 ജനുവരി 28ലെ ചിത്രം. (PTI Photo/Mitesh Bhuvad)
Ratan Tata ​| File Pic: Manorama
Ratan Tata , Chairman , Tata Group with newly launched Car Tata Indica Source : The Week
Ratan Tata | (PTI Photo)
ജയ്പുരിൽ അന്നത്തെ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയുമായി കൂടിക്കാഴ്ചയ്ക്കെത്തിയ രത്തൻ ടാറ്റ. 2014 ഏപ്രിലിലെ ചിത്രം. (PTI Photo)
Ratan Tata | Bill Gates | Natarajan Chandrasekaran | (PTI Photo)
രത്തൻ ടാറ്റയും ടാറ്റ സൺസ് ചെയർമാൻ നടരാജൻ ചന്ദ്രശേഖരനും മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിനൊപ്പം. (PTI Photo)
Ratan Tata | US Secretary of State Hillary Clinton (AFP PHOTO/ INDRANIL MUKHERJEE)
രത്തൻ ടാറ്റ അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റനും. 2009 ജൂലൈ 18ന് മുംബൈയിൽ നടത്തിയ ഇന്ത്യൻ ബിസിനസ് ലീഡേഴ്സ് സമ്മേളനത്തിൽനിന്ന്. (AFP PHOTO/ INDRANIL MUKHERJEE)
Ratan Tata | (AFP PHOTO / Sujit Jaiswal)
Indian businessmen Mukesh Ambani (1L), Ratan Tata (2L), Bollywood actor Aamir Khan (2L) and Chief Minister of Maharashtra Devendra Fadnavis pose for a photograph during a promotional event in Mumbai on January 12, 2018. / AFP PHOTO / Sujit Jaiswal
Ratan Tata | (Photo: Aravind Jain)
ടാറ്റ നാനോ കാർ പുറത്തിറക്കുന്ന ചടങ്ങിൽ രത്തൻ ടാറ്റ. 2008 ജനുവരിയിലെ ചിത്രം. (ഫോട്ടോ: അരവിന്ദ് ജെയിൻ ∙ മനോരമ
Ratan Tata (Photo: B Jayachandran / Manorama)
ടാറ്റ ഗ്രൂപ്പിന്റെ നാഷനൽ ഇൻഡസ്ട്രിയൽ കോൺഫൻസിൽനിന്ന്. (ഫയൽ ചിത്രം: ബി. ജയചന്ദ്രൻ ∙ മനോരമ)
Ratan Tata | (Photo: Arvind Jain)
2004ൽ ഡൽഹി പ്രഗതി മൈതാനത്തുനടന്ന ഓട്ടോ എക്പോയിൽ ടാറ്റാ ഇൻഡിഗോ മറീന കാറുമായി രത്തൻ ടാറ്റ. (ഫോട്ടോ: അരവിന്ദ് ജെയിൻ ∙ മനോരമ)
Ratan Tata (PTI Photo/Kunal Patil)
മുതിർന്ന പൗരന്മാർക്കുള്ള ഇന്ത്യയിലെ ആദ്യത്തെ കംപാനിയൻഷിപ് സ്റ്റാർട്ടപ് ‘ഗുഡ് ഫെലോസി’ന്റെ ലോഞ്ചിനെത്തിയ രത്തൻ ടാറ്റ. 2022 ഓഗസ്റ്റ് 16ലെ ചിത്രം. (PTI Photo/Kunal Patil)
Cyrus P Mistry | Ratan Tata | PTI Photo by Swapan Mahapatra
സൈറസ് മിസ്ത്രിക്കൊപ്പം രത്തൻ ടാറ്റ. 2012ലെ ചിത്രം. (PTI Photo by Swapan Mahapatra)
Ratan Tata | (PTI Photo)
മഹാരാഷ്ട്ര സർക്കാരിന്റെ ഉദ്യോഗ് രത്ന പുരസ്കാരം മുംബൈ കൊളാബയിലെ വീട്ടിലെത്തി മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ രത്തൻ ടാറ്റയ്ക്കു സമ്മാനിക്കുന്ന ചടങ്ങിൽനിന്ന്. (PTI Photo)
Ratan Tata | (PTI Photo/Mitesh Bhuvad)
മുംബൈയിലെ ചടങ്ങിൽ സംസാരിക്കുന്ന രത്തൻ ടാറ്റ. 2019 ഒക്ടോബർ 15ലെ ചിത്രം. (PTI Photo/Mitesh Bhuvad)
N R Narayan Murthy | Ratan Tata (PTI Photo/Mitesh Bhuvad)
Ratan Tata ​| File Pic: Manorama
Ratan Tata | (PTI Photo)
Ratan Tata | Bill Gates | Natarajan Chandrasekaran | (PTI Photo)
Ratan Tata | US Secretary of State Hillary Clinton (AFP PHOTO/ INDRANIL MUKHERJEE)
Ratan Tata | (AFP PHOTO / Sujit Jaiswal)
Ratan Tata | (Photo: Aravind Jain)
Ratan Tata (Photo: B Jayachandran / Manorama)
Ratan Tata | (Photo: Arvind Jain)
Ratan Tata (PTI Photo/Kunal Patil)
Cyrus P Mistry | Ratan Tata | PTI Photo by Swapan Mahapatra
Ratan Tata | (PTI Photo)
Ratan Tata | (PTI Photo/Mitesh Bhuvad)

രത്തൻ എൻ. ടാറ്റ

ജനനം

നവൽ ടാറ്റയുടെയും സുനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28നു ജനനം. 

∙ അവിവാഹിതൻ.

വിദ്യാഭ്യാസം:

∙ കാംപിയൻ സ്കൂൾ, മുംബൈ

∙ കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂൾ, മുംബൈ

∙ യുഎസിലെ കോർണൽ സർവകലാശാലയിൽനിന്ന് ബിഎസ്‌സി ആർക്കിടെക്ചർ എൻജിനീയറിങ് ബിരുദം (1955–62)

∙ ഹാർവാഡ് ബിസിനസ് സ്കൂളിൽ നിന്ന് അഡ്വാൻസ്ഡ് മാനേജ്മെന്റ് പ്രോഗ്രാം (1975)

ടാറ്റ ഗ്രൂപ്പിൽ

∙ 1962: ടാറ്റ ഇൻഡസ്ട്രീസിൽ ചേർന്നു, പിന്നീട് ടാറ്റ മോട്ടോഴ്സിൽ 

∙ 1963: ടാറ്റ അയേൺ ആൻഡ് സ്റ്റീൽ കമ്പനിയിൽ (ടിസ്കോ), ജംഷഡ്പുർ. 

∙ 1965: ടെക്നിക്കൽ ഓഫിസർ, ടിസ്കോ എൻജിനീയറിങ് ഡിവിഷൻ

∙ 1969: ടാറ്റ ഗ്രൂപ്പ് റെസിഡന്റ് പ്രതിനിധി, ഓസ്ട്രേലിയ

∙ 1970: ഇന്ത്യയിൽ തിരിച്ചെത്തി. ടാറ്റ കൺസൽറ്റൻസി സർവീസസിൽ (ടിസിഎസ്) ചേർന്നു.

∙ 1971: ഡയറക്ടർ ഇൻ ചാർജ് നെൽകോ (നാഷനൽ റേഡിയോ ആൻഡ് ഇലക്ട്രോണിക്സ് കമ്പനി ലിമിറ്റഡ്)

∙ 1974: ഡയറക്ടർ ബോർഡ് മെംബർ – ടാറ്റ സൺസ്

∙ 1981: ചെയർമാൻ– ടാറ്റ ഇൻഡസ്ട്രീസ് 

∙ 1986–89: ചെയർമാൻ– എയർ ഇന്ത്യ

∙ 1991: ചെയർമാൻ– ടാറ്റ സൺസ്, ടാറ്റ ട്രസ്റ്റ്സ്

∙ 2000: പത്മഭൂഷൺ ലഭിച്ചു

∙ 2008: പത്മവിഭൂഷൺ

∙ 2012: ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു വിരമിച്ചു. ചെയർമാൻ ഇമെരിറ്റസായി നിയമനം.

∙ 2023: ഓർഡർ ഓഫ് ഓസ്ട്രേലിയ പദവി

English Summary:

Ratan Tata passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com