‘പാലക്കാടും ചേലക്കരയും സിപിഎം തോൽക്കും’; സ്ഥാനാർഥികളെ നിർത്തുന്ന കാര്യം ആലോചിക്കുമെന്ന് അൻവർ
Mail This Article
×
പാലക്കാട് ∙ പാലക്കാടും ചേലക്കരയും സിപിഎം സ്ഥാനാർഥികൾ പരാജയപ്പെടുമെന്ന് പി.വി.അൻവർ എംഎൽഎ. ചേലക്കര ഇടതു കോട്ടയായിട്ട് കാര്യമില്ല. പാലക്കാട് സിപിഎം മൂന്നാം സ്ഥാനത്തായത് എങ്ങനെയെന്ന് ആലോചിക്കണം. ഉപതിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളെ നിർത്തുന്ന കാര്യം ഡിഎംകെ ആലോചിക്കുകയാണെന്നും അൻവർ പറഞ്ഞു.
ഐപിഎസ് ഉദ്യോഗസ്ഥരെ ബിജെപിയിലേക്ക് റിക്രൂട്ട് ചെയ്യുന്നയാളായി മുഖ്യമന്ത്രി മാറിയെന്നും അൻവർ ആരോപിച്ചു. രണ്ടിടങ്ങളിലും സിപിഎം – ബിജെപി ഡീലുണ്ട്. എം.ആർ.അജിത് കുമാർ ഇപ്പോൾ തന്നെ ബിജെപിയാണ്. ഔദ്യോഗികമായി പിന്നീട് ബിജെപിയിൽ ചേരും. പലരും ഒളിച്ചും പാർത്തുമാണ് ബിജെപിക്കു വേണ്ടി പ്രവർത്തിക്കുന്നതെന്നും അൻവർ പറഞ്ഞു.
English Summary:
P.V. Anwar Predicts CPM Defeat in Palakkad & Chelakkara By-Elections
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.