ADVERTISEMENT

മുംബൈ∙ സൽമാൻ ഖാന് പിന്നാലെ ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാനും വധഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. മുംബൈ ബാന്ദ്രയിലെ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ഒക്ടോബറിലാണ് ഭീഷണി ഫോൺ കോളെത്തിയത്. ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്‌പുരിൽ നിന്നായിരുന്നു കോൾ.

ഷാറുഖ് ഖാനെ വധിക്കുമെന്നും വധിക്കാതിരിക്കണമെങ്കിൽ 50 ലക്ഷം രൂപ നൽകണം എന്നുമായിരുന്നു ആവശ്യം. ഫൈസൽ എന്നയാളുടെ ഫോൺ നമ്പറിൽനിന്നാണ് ഭീഷണി എത്തിയതെന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് കണ്ടെത്തിയുണ്ട്.

ഇയാളെ കണ്ടെത്താനായി മുംബൈ പൊലീസിന്റെ ഒരു സംഘം റായ്പുരിലേക്ക് തിരിച്ചിട്ടുണ്ടെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മുംബൈ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഭീഷണിയെത്തുടർന്ന് ഷാറുഖ് ഖാന്റെ സുരക്ഷ വൈ പ്ലസ് വിഭാഗത്തിലേക്ക് ഉയർ‍ത്തിയിട്ടുണ്ട്. ഇതോടെ 6 സായുധ സുരക്ഷാ ഉദ്യോഗസ്ഥർ സദാസമയവും ഷാറുഖിനൊപ്പമുണ്ടാകും. നേരത്തെ 2 പേർ മാത്രമായിരുന്നു ഷാറുഖിന്റെ സുരക്ഷാസംഘത്തിൽ ഉണ്ടായിരുന്നത്.

English Summary:

Shahrukh Khan Receives Death Threats, Mumbai Police Launch Investigation

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com