ADVERTISEMENT

ആലപ്പുഴ∙ ദേശീയപാത ചേർത്തല തങ്കി കവലയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് പതിനൊന്നാം വാർഡ് പനമ്പടച്ചിറ അനന്തകൃഷ്ണന്റെ മകൻ ശിവകുമാർ (28) സഹോദരിയുടെ മകൻ മുരുകേശൻ (43) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് അപകടം. കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സാണ് ഇടിച്ചത്. 

മരിച്ച ഇരുവരും സ്കൂട്ടർ യാത്രക്കാരാണ്. തമിഴ്നാട് സ്വദേശികളാണ്. മുരുകേശൻ വർഷങ്ങളായി കഞ്ഞിക്കുഴി പഞ്ചായത്തിൽ പതിനൊന്നാം വാർഡിലാണ് താമസം പെയിന്റിങ് തൊഴിലാളികളാണ്.

English Summary:

Two men tragically died in a road accident involving a KSRTC bus and a scooter at Cherthala Tanki Junction, Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com