ADVERTISEMENT

തിരുവനന്തപുരം ∙ മീൻ കുഞ്ഞുങ്ങൾ ചത്തുപോകുമെന്ന് പറഞ്ഞ് സീ പ്ലെയ്ൻ പദ്ധതിയെ എതിര്‍ത്തവരാണ് എൽഡിഎഫ് എന്നു പരിഹസിച്ച് മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. 2012 ൽ വന്ന പദ്ധതിയെ എതിർത്തതിനു കേരളത്തിലെ ജനങ്ങളോടു ക്ഷമ പറഞ്ഞിട്ടു വേണം എൽഡിഎഫ് മേനി പറച്ചിൽ നടത്താനെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘‘ഇടതു സർക്കാരിന്റെ പരിഷ്ക്കാരം കാണുമ്പോൾ ചിരിയാണു വരുന്നത്. ഇവർക്ക് ബുദ്ധി ഉദിക്കാൻ എത്ര കാലമാണ് എടുക്കുന്നത്. 2012ൽ സീ പ്ലെയ്ൻ ഇറങ്ങാൻ സമ്മതിച്ചില്ല. തിലാപ്പിയ കുഞ്ഞുങ്ങൾ ചത്തു പോകുമെന്നു പറഞ്ഞ് വള്ളങ്ങള്‍ കായലിൽ നിരത്തി പ്രതിഷേധിച്ചു. ഇപ്പോൾ അവിടുത്തെ തിലാപ്പിയ കുഞ്ഞുങ്ങളെ എങ്ങോട്ടെങ്കിലും മാറ്റി പാർപ്പിച്ചോ എന്നറിയില്ല. പശുവിനെ എങ്ങനെ അപ്പുറത്ത് കൊണ്ടുപോകുമെന്ന് പറഞ്ഞ് എക്സ്പ്രസ് ഹൈവേയെ എതിർത്തവരാണ്. അത്തരം ചോദ്യങ്ങളൊന്നും യുഡിഎഫ് ചോദിക്കാത്തതുകൊണ്ടാണ് എൽഡിഎഫിന് കാര്യങ്ങളുമായി മുന്നോട്ടുപോകാന്‍ കഴിയുന്നത്. എമേർജിങ് കേരളയിൽ യുഡിഎഫ് കൊണ്ടുവന്ന പദ്ധതി നടപ്പിലാക്കുന്നതിൽ സന്തോഷമുണ്ട്’’– പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

English Summary:

Kunhalikutty Slams LDF Hypocrisy, Credits UDF for Kerala Seaplane Vision

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com