ADVERTISEMENT

ന്യൂഡൽഹി∙ ഗുജറാത്ത് കലാപത്തിന്റെ കഥ പറയുന്ന ‘സബർമതി റിപ്പോർട്ട്’ എന്ന സിനിമയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സത്യം പുറത്തുവരുന്നു എന്നാണ് സിനിമയെ പ്രശംസിച്ചു കൊണ്ടുള്ള എക്സ് പോസ്റ്റിൽ മോദി പറയുന്നത്. ‘‘നന്നായി പറഞ്ഞു. ഈ സത്യം പുറത്തുവരുന്നത് നല്ലതാണ്. അതും സാധാരണക്കാർക്ക് കാണാവുന്ന വിധത്തിൽ. ഒരു വ്യാജ ആഖ്യാനം പരിമിത കാലത്തേക്ക് മാത്രമേ നിലനിൽക്കൂ. ഒടുവിൽ, വസ്തുതകൾ പുറത്തുവരും!’’ – പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

വെള്ളിയാഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ എക്ലിൽ പോസ്റ്റ് ചെയ്ത വ്യക്തിയ്ക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. അയോധ്യയിൽനിന്നു മടങ്ങുകയായിരുന്ന കർസേവകർ സഞ്ചരിച്ച സബർമതി എക്‌സ്‌പ്രസിന്റെ എസ്-6 ബോഗി 2002 ഫെബ്രുവരി 27ന് ആണ് അഗ്നിക്കിരയായത്. ആയിരത്തിയിരുന്നൂറോളം പേർ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തിനു വഴിമരുന്നിട്ടത് ഈ സംഭവമാണ്.

English Summary:

"Truth Prevails": Modi's Powerful Endorsement of "Sabarmati Report" Film

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com