ADVERTISEMENT

ഇസ്‍ലാമാബാദ്∙ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ജാമ്യം ലഭിച്ചതിനു തൊട്ടു പിന്നാലെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തു. തോഷഖാന കേസിൽ വ്യാഴാഴ്ച ഇസ്‍ലാമാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനു ശേഷമാണ് ഭീകരതയുമായി ബന്ധപ്പെട്ട് റാവൽപിണ്ടി ന്യൂടൗൺ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്തത്. 2 ഡസനിലേറെ കേസുകളിൽ കൂടി ജാമ്യം ലഭിച്ചാലേ ഇമ്രാനു ജയിലിൽ നിന്നിറങ്ങാനാവൂ. ഇമ്രാനെതിരെ ഇസ്‍ലാമാബാദിൽ 62 ഉം ലഹോറിൽ 54 ഉം കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

English Summary:

Imran Khan's legal troubles mount as he faces a new arrest in a terrorism-related case just hours after being granted bail in the corruption-linked Toshakhana case

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com