ADVERTISEMENT

ന്യൂഡല്‍ഹി ∙ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം വന്‍ വിജയം നേടിയെങ്കിലും സര്‍ക്കാര്‍ രൂപീകരണം വൈകുന്ന പശ്ചാത്തലത്തിലാണ് യോഗം. മഹായുതി നേതാക്കളുമായാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രി സ്ഥാനത്ത് വീതംവയ്പ് ഉണ്ടാകുമോ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ വേണമോ എന്ന കാര്യത്തിലും  തീരുമാനമാവും.

ഡല്‍ഹിയില്‍ അമിത് ഷായുമായി നടക്കുന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും എടുക്കുമെന്ന് ഏക്നാഥ് ഷിൻഡെ പറഞ്ഞു. ഇത് അന്തിമമായിരിക്കും. അടുത്ത മുഖ്യമന്ത്രി ആരെന്നുള്ള കാര്യത്തില്‍ ബിജെപി നേതൃത്വത്തിന്റെ തീരുമാനത്തെ പൂര്‍ണമായി പിന്തുണയ്ക്കും, തടസ്സവാദം ഉന്നയിക്കില്ല. മുഖ്യമന്ത്രി ആരാവണമെന്നുള്ളതില്‍ ബിജെപിയുടെ തീരുമാനം അനുസരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പു നല്‍കിയതായും ഏക്നാഥ് ഷിൻഡെ പറഞ്ഞു. 

ഇന്നത്തെ യോഗത്തില്‍ കാര്യങ്ങളില്‍ വ്യക്തത വരുമെന്ന് എന്‍സിപി നേതാവ് അജിത് പവാറും പറഞ്ഞു. ഷിന്‍ഡെ വഴങ്ങിയതോടെ ബിജെപി നേതൃത്വത്തില്‍ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിനു വഴിയൊരുങ്ങി.

English Summary:

Maharashtra CM news: Final decision on name likely today after meeting with Amit Shah

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com