ജമ്മുകശ്മീരിൽ മൈൻ പൊട്ടിത്തെറിച്ച് അപകടം; ഒരാൾക്ക് പരുക്ക്
Mail This Article
×
ശ്രീനഗർ∙ ജമ്മുകശ്മീരിലെ പൂഞ്ചിൽ മൈൻ പൊട്ടിത്തെറിച്ച് പോർട്ടർക്ക് പരുക്ക്. മുഹമ്മദ് ഖാസിമിനാണ് പരുക്കേറ്റത്. പൂഞ്ചിൽ നിയന്ത്രണരേഖയോട് ചേർന്നാണ് മൈൻ പൊട്ടിത്തെറിച്ചത്.
ഉടൻതന്നെ ഖാസിമിനെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടതുകാൽപാദത്തിനാണ് പരുക്ക്. ഖാസിം അപകട നില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
English Summary:
Mine Blast- A porter sustained injuries in a mine blast near the Line of Control in Poonch, Jammu and Kashmir.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.