ADVERTISEMENT

പേരാമ്പ്ര (കോഴിക്കോട്)∙ മാര്‍ക്കറ്റ് സ്റ്റോപ്പില്‍ വിദ്യാര്‍ഥികള്‍ കയറുന്നതിനിടെ മുന്നോട്ട് എടുത്ത ബസിൽനിന്നു വീണ് വിദ്യാര്‍ഥിനിക്ക് പരുക്ക്. നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി റയാ ഫാത്തിമ (13) ആണ് കുറ്റ്യാടി– കോഴിക്കോട് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസില്‍നിന്നു വീണത്. വെള്ളിയാഴ്ച രാവിലെ ഒൻപതു മണിയോടുകൂടിയാണ് സംഭവം.

മാര്‍ക്കറ്റ് സ്റ്റോപ്പില്‍ ബസ് നിര്‍ത്തുകയും വിദ്യാര്‍ഥികള്‍ ഓടിക്കയറുന്നതിനിടയില്‍ ഡ്രൈവര്‍ ബസ് മുന്നോട്ട് എടുക്കുകയും ചെയ്തെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബസ്സില്‍നിന്നു റോഡിലേക്ക് വീഴുന്നതിനിടെ ബസിന്റെ കമ്പിയില്‍ പിടിത്തം കിട്ടുകയും കുട്ടി ബസില്‍ തൂങ്ങിക്കിടക്കുകയും ചെയ്തു. കുട്ടിയെ വലിച്ചിഴച്ച് കൊണ്ട് ബസ് 20 മീറ്ററോളം മുന്നിലേക്ക് പോയി. അമ്പാടി ഷോപ്പിന് മുന്നിലെത്തിയപ്പോള്‍ നാട്ടുകാരുടെ ബഹളം കേട്ടാണ് ബസ് നിര്‍ത്തിയത്.

റോഡില്‍ ഉരഞ്ഞ് കുട്ടിയുടെ കാല്‍മുട്ടിന് പരുക്കേറ്റു. പിടിത്തം വിടാതിരുന്നതിനാൽ വലിയ അപകടം ഒഴിവായെന്ന് നാട്ടുകാർ പറഞ്ഞു. കുട്ടികളെ കയറ്റാതിരിക്കാന്‍ സ്‌റ്റോപ്പില്‍നിന്ന് ഏറെ മാറ്റിയാണ് ബസുകൾ നിർത്തുന്നത്. കുട്ടികള്‍ ബസിൽ ഓടിയാണ് കയറുന്നത്. 

കഴിഞ്ഞ ദിവസമാണ് പേരാമ്പ്ര സ്റ്റാൻഡിൽ അമിത വേഗതയിലെത്തിയ ബസ് വയോധികന്റെ ദേഹത്തുകൂടി കയറി ഇറങ്ങിയത്. വയോധികന‍് തൽക്ഷണം മരിച്ചു. തുടർന്ന് നാട്ടുകാർ ബസ് തടഞ്ഞിരുന്നു. ഒരാഴ്ച തികയുന്നതിന് മുൻപാണ് ഇതിനടുത്തായി വീണ്ടും അപകടമുണ്ടായത്.

English Summary:

Kozhikode Bus Accident- Student Injured After Falling From Moving Bus in Perambra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com