ADVERTISEMENT

പട്ന ∙ ബാഹുബലി നേതാവ് പപ്പു യാദവ് എംപിക്കു വീണ്ടും വധഭീഷണി. ബിഷ്ണോയി അധോലോക സംഘാംഗമെന്ന് അവകാശപ്പെട്ടയാളാണു വാട്സാപിലൂടെ ഭീഷണി സന്ദേശമയച്ചത്. പാക്കിസ്ഥാനിലെ ‘92’ കോഡിലുള്ള മൊബൈൽ നമ്പരിൽ നിന്നായിരുന്നു സന്ദേശം. ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ വധിക്കുമെന്നും അതിനുള്ള തയാറെടുപ്പുകൾ പൂർത്തിയായെന്നുമാണു ഭീഷണി. 

ഏഴു സെക്കൻഡ് ദൈർഘ്യമുള്ള സ്ഫോടന വിഡിയോ ഉൾപ്പെടെയാണു ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. ബിഷ്ണോയി സംഘത്തിൽ നിന്നുള്ള ഭീഷണിയെ തുടർന്നു നവംബർ 25നു പപ്പു യാദവിനു സുഹൃത്ത് ബുള്ളറ്റ് പ്രൂഫ് ആഡംബര കാർ സമ്മാനിച്ചിരുന്നു. ബിഹാറിലെ പൂർണിയയിൽ നിന്നുള്ള ലോകസഭാംഗമായ രാജേഷ് രഞ്ജൻ എന്ന പപ്പു യാദവ്, സ്വതന്ത്രനായാണ് ഇത്തവണ വിജയിച്ചത്.

English Summary:

Pappu Yadav V/S Bishnoi Gang: Bahubali leader and MP Pappu Yadav receives another death threat via WhatsApp, allegedly from the Bishnoi gang. This time, the threat includes a video of an explosion and claims the assassination will happen within 24 hours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com