സന്നിധാനത്ത് ഭക്തജനത്തിരക്ക്; ദർശനത്തെ ബാധിക്കാതെ ചാറ്റൽമഴ
Mail This Article
×
ശബരിമല∙ ശബരിമലയിൽ ശനിയാഴ്ച ചാറ്റൽ മഴ പെയ്തു. വൈകിട്ട് ആറരയോടെയാണ് മഴ പെയ്തത്. സന്നിധാനത്ത് ഭക്തരുടെ തിരക്കുണ്ടായിരുന്നെങ്കിലും മഴ ദർശനത്തെ ബാധിച്ചില്ല. സന്നിധാനത്ത് വിവിധയിടങ്ങളിൽ ഭക്തർക്ക് മഴയും വെയിലും കൊള്ളാതെ വിശ്രമിക്കാൻ താൽക്കാലിക പന്തലുകൾ സ്ഥാപിച്ചത് ഗുണകരമായി.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ പത്തനംതിട്ട ജില്ലയിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
English Summary:
Sabarimala Live Updates: Sannidhanam is crowded with devotees; Drizzle without affecting Pilgrimge
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.