പറമ്പിൽ വന്ന ജെസിബി കാണാൻ എത്തി; തെങ്ങ് ദേഹത്തു വീണ് പത്തു വയസ്സുകാരന് ദാരുണാന്ത്യം
Mail This Article
×
കണ്ണൂർ∙ പഴയങ്ങാടിയിൽ തെങ്ങ് ദേഹത്തു വീണ് പത്തു വയസ്സുകാരനു ദാരുണാന്ത്യം. പഴയങ്ങാടി വെങ്ങര കക്കാടപ്പുറത്ത് കെ.പി മൻസൂർ – സമീറ ദമ്പതികളുടെ മകൻ ഇ.എൻ.പി മുഹമ്മദ് നിസാൽ (10) ആണ് മരിച്ചത്. വീടിന് സമീപത്തെ പറമ്പിൽ തെങ്ങ് ജെസിബി ഉപയോഗിച്ച് നീക്കം ചെയ്യുന്നത് കാണാൻ എത്തിയതായിരുന്നു നിസാൽ.
എന്നാൽ തെങ്ങ് വീഴുന്ന ദിശ മാറുകയും നിസാൽ നിൽക്കുന്ന ഭാഗത്തേക്ക് വീഴുകയുമായിരുന്നു. പരുക്കേറ്റ നിസാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുട്ടം മാപ്പിള യു.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: നിഹാൽ, നിയാസ് (വിദ്യാർഥികൾ).
English Summary:
Tragedy in Payyannur: 10-year-old boy tragically lost his life in Payyannur, Kerala, when a coconut tree being removed by a JCB fell on him
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.