പൊലീസ് വേഷത്തിൽ ഷൈൻ ടോം ചാക്കോ, പേടിച്ച് ബ്രേക്കിട്ടു; റോഡിൽ വീണ് യുവാവിന് പരുക്ക്

Mail This Article
മലപ്പുറം∙ എടപ്പാളിൽ സിനിമാ ചിത്രീകരണം നടക്കുന്നതിനിടെ ബൈക്കിൽനിന്നു വീണ് യുവാവിന് പരുക്കേറ്റു. സിനിമാ ചിത്രീകരണം കണ്ട് പൊലീസ് പട്രോളിങ്ങെന്ന് തെറ്റിദ്ധരിച്ച് ബൈക്ക് ബ്രേക്ക് ചെയ്തപ്പോഴായിരുന്നു അപകടം. പൊലീസ് വേഷത്തിൽ നടൻ ഷൈൻ ടോം ചാക്കോ റോഡരികിൽ നിൽക്കുന്നതു കണ്ട് യഥാർഥ പൊലീസെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. യുവാവിന്റെ പരുക്ക് ഗുരുതരമല്ല.
ഹെൽമറ്റ് ധരിക്കാതെ വന്ന യുവാവ് സ്കൂട്ടര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിനു കാരണമായത്. മഴ കാരണം റോഡിൽ തെന്നലുണ്ടായിരുന്നു. രാവിലെയായിരുന്നു അപകടം. സൂത്രധാരൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണു സംഭവം.
അപകടത്തിനു പിന്നാലെ ഷൈൻ ടോം ചാക്കോ തന്നെ യുവാവിനെ വാഹനത്തിൽ കയറ്റി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ചികിത്സയ്ക്ക് ശേഷം യുവാവിനും സുഹൃത്തുക്കൾക്കും ഒപ്പം സെൽഫിയും എടുത്താണ് നടൻ മടങ്ങിയത്.