ADVERTISEMENT

പാലക്കാട്∙ ഉപതിരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണ ദിവസം വന്ന വിവാദ പത്രപരസ്യത്തിൽ വിശദീകരണം നൽകി എൽഡിഎഫ് ചീഫ് ഇലക്‌ഷൻ ഏജന്റ്. ആർഡിഒയ്ക്കാണ് വിശദീകരണം നൽകിയത്. പത്രത്തിൽ സന്ദീപ് വാരിയരെ കുറിച്ചുള്ള ചില ഭാഗങ്ങൾ നൽകിയത് എൽഡിഎഫ് അഭ്യുദയകാംക്ഷികൾ ആണെന്നാണു വിശദീകരണം. വിവാദ ഭാഗങ്ങൾ അറിയില്ല. ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടിട്ടുമില്ല. സ്ഥാനാർഥി ഡോ.പി.സരിന് പരസ്യത്തിൽ പങ്കില്ലെന്നും വ്യക്തമാക്കി.

സന്ദീപ് വാരിയർ ബിജെപി വിട്ട് കോൺഗ്രസിലെത്തിയതിനു പിന്നാലെയായിരുന്നു വിവാദ പരസ്യം തിരഞ്ഞെടുപ്പിനു തൊട്ടുമുന്നേ 2 പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. സന്ദീപ് വാരിയരുടെ പഴയ നിലപാടുകൾ ഉയർത്തിക്കാട്ടിയുള്ള പത്രപരസ്യമാണ് എൽഡിഎഫ് നൽകിയത്. അഡ്വറ്റോറിയൽ ശൈലിയിലായിരുന്നു പരസ്യം. പിന്നീട് ഈ പരസ്യം അനുമതി വാങ്ങാതെ പ്രസിദ്ധീകരിച്ചതെന്ന വിവരം പുറത്തായി.

English Summary:

Controversial advertisement: LDF provides an explanation to the Election Commission regarding a controversial newspaper advertisement targeting Sandeep Varier during the Palakkad by-election silent campaigning period.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com