ADVERTISEMENT

ആലപ്പുഴ∙ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ, മുൻമന്ത്രി ജി.സുധാകരനെ ആലപ്പുഴ പറവൂരിലെ വീട്ടിലെത്തി സന്ദർശിച്ചു. ജി.സുധാകരന്റെ സഹോദരനും എസ്എഫ്ഐ നേതാവുമായിരുന്ന ജി.ഭുവനേശ്വരന്റെ രക്തസാക്ഷിത്വ അനുസ്മരണ ദിനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജയരാജൻ. സുധാകരനു പുസ്തകങ്ങളും സമ്മാനിച്ചു.

സമകാലിക രാഷ്ട്രീയം ചർച്ച ചെയ്തെന്നു സന്ദർശനത്തിനു ശേഷം ജയരാജൻ മാധ്യമങ്ങളോടു പറഞ്ഞു. ഞങ്ങളൊക്കെ വിദ്യാർഥി സംഘടനയിൽ ആയിരുന്നപ്പോൾ ജി.സുധാകരൻ ഞങ്ങളുടെ നേതാവായിരുന്നു. അന്നു മുതൽ അദ്ദേഹത്തോട് തികഞ്ഞ ആദരവാണ്. അദ്ദേഹത്തെ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഭുവനേശ്വരന്റെ സഹോദരൻ എന്ന നിലയിൽ കൂടി കുടുംബത്തെ കണ്ടു സ്നേഹാന്വേഷണം നടത്താൻ എത്തിയതാണെന്നും ജയരാജൻ പറഞ്ഞു. സുധാകരന്റെ വീട്ടിൽ അരമണിക്കൂറോളം ചെലവഴിച്ച ശേഷമാണു ജയരാജൻ മടങ്ങിയത്. കായംകുളം കരിമുളയ്ക്കലിലായിരുന്നു ഭുവനേശ്വരൻ അനുസ്മരണം.

അതേസമയം സുധാകരൻ മാധ്യമങ്ങളോടു പ്രതികരിച്ചില്ല.സുധാകരനെ പാർട്ടി പരിപാടികളിൽ നിന്ന് അകറ്റിനിർത്തുന്നു എന്ന വിമർശനം നിലനിൽക്കുമ്പോഴാണു കൂടിക്കാഴ്ച. സിപിഎമ്മിൽ സുധാകരൻ അസ്വസ്ഥനാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി സുധാകരനെ വസതിയിലെത്തി സന്ദർശിച്ചിരുന്നു.

English Summary:

P. Jayarajan Meets G. Sudhakaran in Alappuzha : P. Jayarajan visited former minister G. Sudhakaran at his residence in Paravur, Alappuzha.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com