ബംഗാളിൽ ബോംബ് സ്ഫോടനത്തിൽ 3 പേർ കൊല്ലപ്പെട്ടു; വീട് തകർന്നു
Mail This Article
×
കൊൽക്കത്ത∙ ബംഗാളിൽ ബോംബ് സ്ഫോടനത്തിൽ മൂന്നു മരണം. മാമുൻ മൊല്ല, സാകിറുൽ സർക്കാർ, മുസ്താഖീൻ ഷെയ്ഖ് എന്നിവരാണ് കൊല്ലപ്പെട്ടത്. മുർഷിദാബാദ് ജില്ലയിലെ ഖയാര്‍ത്തലയിലാണ് സ്ഫോടനമുണ്ടായത്.
രാത്രിയിൽ വലിയ സ്ഫോടന ശബ്ദം കേട്ടെന്നും എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ലെന്നും നാട്ടുകാർ പറഞ്ഞു. മരിച്ച മാമുൻ മൊല്ലയുടെ വീട്ടിൽ നാടൻ ബോംബുകൾ നിർമിച്ചിരുന്നതായാണ് ആരോപണം. സ്ഫോടനം നടന്ന വീട് തകർന്നു. പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
English Summary:
bomb blast: Three people, including an alleged bomb maker, were killed in a late-night explosion in Khargram, Murshidabad, West Bengal. Police are investigating the cause of the blast.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.