ADVERTISEMENT

കൽപറ്റ∙ മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തിനിരയായവരുടെ അതിജീവന ഉപജീവനത്തിനായി സമഗ്രമായ മൈക്രോ പ്ലാൻ തയാറാക്കി. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10,11,12 വാര്‍ഡുകളിലുള്ളവരെയാണ് ദുരന്തം സാരമായി ബാധിച്ചത്. മൈക്രോ പ്ലാന്‍ വിവരങ്ങള്‍ പ്രകാരം 1084 കുടുംബങ്ങളിലായി 4636 പേരെയാണ് ദുരന്തം നേരിട്ടോ അല്ലാതയോ ബാധിച്ചത്. ഈ കുടുംബങ്ങളുടെ അതിജീവനത്തിനും പുനരധിവാസത്തിനുമായി പദ്ധതികള്‍ തയ്യാറാക്കുകയാണ് മൈക്രോ പ്ലാനിന്റെ ലക്ഷ്യം. 

ദുരന്തബാധിതരുടെ ആദ്യഘട്ട അടിയന്തര പുനരധിവാസം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനം പൂര്‍ത്തിയായതാണ്. എല്ലാ കുടുംബങ്ങളിലും സര്‍വെ നടത്തിയാണ് മൈക്രോ പ്ലാന്‍ തയാറാക്കിയത്. വികേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കുടുംബാധിഷ്ഠിത മൈക്രോ പ്ലാന്‍ തയാറാക്കുന്നതിനായി നോഡല്‍ ഏജന്‍സിയായി കുടുംബശ്രീയെയാണ് നിയോഗിച്ചത്. ദുരന്ത മേഖലയിലുണ്ടായിരുന്ന കുടുംബങ്ങളിലെ നിലവിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ കുടുംബത്തിന്റെ പ്രശ്‌നങ്ങളും ആവശ്യങ്ങളും പഠിച്ച് അവ പരിഹരിക്കേണ്ടതിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ മൈക്രോ പ്ലാന്‍ വഴി സാധിക്കും. 

കുടുംബങ്ങളുടെ ആവശ്യങ്ങള്‍ സൂഷ്മതലത്തില്‍ വിലയിരുത്തി പരിഹാരം കാണും. അതിജീവന ഉപജീവന ആവശ്യങ്ങളില്‍ ഇടപെടല്‍ നടത്താന്‍ സാധിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യനീതി, വനിതാ,ശിശുക്ഷേമം, കൃഷി, മൃഗസംരക്ഷണം, വ്യവസായം, ലീഡ് ബാങ്ക്, പ്ലാനിങ്ങ്, തൊഴിലുറപ്പ് തുടങ്ങിയ വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയാണ് മൈക്രോ പ്ലാന്‍ പ്രവര്‍ത്തന രേഖ തയാറാക്കിയത്. മൈക്രോ പ്ലാനിന്റെ പ്രവർത്തന ഉദ്ഘാടനം ഡിസംബര്‍ 12 ന് രാവിലെ 10 ന് മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിര്‍വഹിക്കും.

മൈക്രോ പ്ലാന്‍ അടിസ്ഥാനത്തിലുളള വിവരങ്ങള്‍
ആകെ ദുരന്തബാധിത കുടുംബങ്ങള്‍ 1084
ആകെ ദുരന്തബാധിത കുടുംബാംഗങ്ങള്‍ 4636
ആവശ്യമുള്ള സേവനങ്ങള്‍
ഹ്രസ്വകാലം 4900
ഇടക്കാലം 1027
ദീര്‍ഘകാലം 60
ഓരോ മേഖലയിലെയും ആവശ്യങ്ങള്‍
ആരോഗ്യം 1271
ആഹാരം പോഷകാഹാരം 331
വിദ്യാഭ്യാസം 737
ഉപജീവനം 1879
നൈപുണ്യം 629
ഉപജീവന വായ്പ ഇടപെടലുകള്‍ 1140

English Summary:

Wayanad Landslide disaster : relief efforts in Mundakkai, Chooralmala, have culminated in a comprehensive micro plan designed to support the long-term survival and rehabilitation of affected families.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com