‘കത്തിച്ചതിന്റെയും കൊള്ളയടിച്ചതിന്റെയും റിപ്പോർട്ട് വേണം’; മണിപ്പുർ കലാപത്തിൽ റിപ്പോർട്ട് തേടി സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി∙ മണിപ്പുർ കലാപത്തിലെ നാശനഷ്ടങ്ങളിൽ സംസ്ഥാന സർക്കാരിനോടു റിപ്പോർട്ട് തേടി സുപ്രീംകോടതി. കത്തിച്ചതും കൊള്ളയടിക്കപ്പെട്ടതുമായ വസ്തുക്കൾ, കൈയ്യേറ്റം ചെയ്യപ്പെട്ട സ്വത്തുക്കൾ എന്നിവയുടെ വിവരങ്ങൾ മുദ്രവച്ച കവറിൽ നൽകണമെന്നാണു കോടതി നിർദേശം. പ്രതികൾക്കെതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു. ജനുവരി 20നാണു കേസ് വീണ്ടും പരിഗണിക്കുക.
കുടിയിറക്കപ്പെട്ടവർക്കു പാർപ്പിടം നൽകുന്നതിനുള്ള ഫണ്ടിനെ സംബന്ധിച്ച ജസ്റ്റിസ് മിത്തൽ കമ്മിറ്റിയുടെ ശുപാർശയിൽ മറുപടി നൽകാനും കോടതി സംസ്ഥാനത്തോടു നിർദ്ദേശിച്ചു. സ്വത്തുക്കൾ നഷ്ടപ്പെട്ട യഥാർഥ ഭൂവുടമകളുടെ പേരും വിലാസവും റിപ്പോർട്ടിൽ ഉൾപ്പെടുത്തുകയും നിലവിൽ ആ വസ്തുവകകൾ കൈവശം വച്ചിരിക്കുന്നവരെ തിരിച്ചറിയുകയും വേണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.