ADVERTISEMENT

തിരുവനന്തപുരം∙ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിനു പുറമേ ജനുവരി മുതല്‍ 17 പൈസ സര്‍ചാര്‍ജ് കൂടി പിരിക്കാനുള്ള കെഎസ്ഇബി നീക്കത്തിന് തടയിട്ട് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍. സര്‍ചാര്‍ജായി വലിയ തുക പിരിക്കാന്‍ കഴിയില്ലെന്ന് റഗുലേറ്ററി കമ്മിഷന്‍ വ്യക്തമാക്കി. ഏപ്രില്‍ മുതല്‍ ജൂലൈ വരെ വൈദ്യുതി വാങ്ങിയതില്‍ 37.10 കോടിയുടെ അധികബാധ്യത ഉണ്ടായെന്ന് ഹിയറിങ്ങില്‍ കെഎസ്ഇബി അറിയിച്ചു.

ഈ ബാധ്യത വകയിരുത്താല്‍ യൂണിറ്റിന് 17 പൈസ സര്‍ചാര്‍ജ് ഈടാക്കാന്‍ അനുവദിക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു. എന്നാല്‍ മൂന്നു മാസത്തെ കണക്ക് കാണിച്ച് പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ കെഎസ്ഇബിക്കു നിര്‍ദേശം നല്‍കി. പൊതുവേദികളില്‍ ചര്‍ച്ച ഒഴിവാക്കാന്‍ അതാണ് നല്ലതെന്നും കമ്മിഷന്‍ വ്യക്തമാക്കി. 

നിലവില്‍ മുന്‍ബാധ്യത തീര്‍ക്കാന്‍ 19 പൈസയാണ് ഉപയോക്താക്കള്‍ സര്‍ചാര്‍ജ് നല്‍കുന്നത്. ഇത് ഡിസംബറില്‍ അവസാനിക്കും. ആ സാഹചര്യത്തിലാണ് ജനുവരി മുതല്‍ 17 പൈസ സര്‍ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി അനുമതി തേടിയത്. ഇപ്പോള്‍ കമ്മിഷന്‍ അത് അനുവദിച്ചില്ലെങ്കിലും മൂന്നു മാസത്തെ കണക്കു നല്‍കി കഴിയുമ്പോള്‍ വീണ്ടും സര്‍ചാര്‍ജ് ഭാരം ഉപയോക്താക്കള്‍ക്കു മേല്‍ ചുമത്തപ്പെടും എന്നാണു സൂചന. കഴിഞ്ഞ ദിവസമാണ് കെഎസ്ഇബി യൂണിറ്റിന് ശരാശരി 16 പൈസ നിരക്ക് വര്‍ധിപ്പിച്ചത്.

English Summary:

Electricity Surcharge: The Electricity Regulatory Commission halts KSEB's attempt to impose a 17 paise surcharge on electricity bills in Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com