ADVERTISEMENT

മോസ്കോ ∙ റഷ്യയും യുക്രെയ്നും തമ്മിൽ കടുത്ത യുദ്ധം തുടരുമ്പോഴും ഇരു രാജ്യങ്ങളുടെയും പരോക്ഷ സഹകരണത്തോടെ യുദ്ധക്കപ്പൽ സ്വന്തമാക്കി ഇന്ത്യ. ഇന്ത്യൻ നാവിക സേനയ്ക്കായി റഷ്യ നിർമിച്ച ഐഎൻഎസ് തുശീൽ എന്ന തൽവാർ ക്ലാസ് യുദ്ധക്കപ്പലിന്റെ എൻജിനുകൾ, ഗ്യാസ് ടർബൈനുകൾ എന്നിവ ഉണ്ടാക്കിയത് യുക്രെയ്നിലാണ്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തിങ്കളാഴ്ച മോസ്‌കോയിൽ എത്തിയപ്പോൾ കപ്പൽ റഷ്യ ഇന്ത്യയ്ക്കു കൈമാറി.

2016 ൽ രണ്ടു യുദ്ധക്കപ്പലുകൾ നിർ‌മിക്കാൻ ഇന്ത്യ റഷ്യയ്ക്ക് ഓർ‌ഡർ നൽകിയത്. ഇവയ്ക്കു വേണ്ട എൻജിനുകൾ യുക്രെയ്നിലാണ് നിർമിക്കുന്നത്. പക്ഷേ റഷ്യ– യുക്രെയ്ൻ യുദ്ധം തുടങ്ങിയതോടെ കപ്പൽ നിർമാണം പ്രതിസന്ധിയിലായി. ഇതോടെ ഇന്ത്യ യുക്രെയ്നിൽനിന്ന് കപ്പൽ എൻജിനുകൾ നേരിട്ടു വാങ്ങി റഷ്യയിലെത്തിക്കുകയായിരുന്നു. അങ്ങനെയാണ് കലിനിന്‍ഗ്രാഡിലെ യന്തര്‍ കപ്പല്‍ശാലയില്‍ കപ്പലിന്റെ നിർമാണം പൂർത്തിയായത്.

English Summary:

INS Tushil : India receives the INS Tushil frigate, built in collaboration between Russia and Ukraine, highlighting complex geopolitical ties amid ongoing conflict.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com