കോൺഗ്രസിനോട് അനുഭാവം: 2 എംഎൽഎമാരെ അയോഗ്യരാക്കാൻ കർണാടക ബിജെപി
Mail This Article
×
ബെംഗളൂരു∙ കോൺഗ്രസിനോട് അനുഭാവം പുലർത്തുന്ന 2 എംഎൽഎമാരെ അയോഗ്യരാക്കാൻ കർണാടക ബിജെപി നീക്കം തുടങ്ങി. എസ്.ടി.സോമശേഖർ, ശിവറാം ഹെബ്ബാർ എന്നിവരോട് വിശദീകരണം ചോദിച്ചശേഷം അയോഗ്യരാക്കാൻ സ്പീക്കർക്ക് കത്തെഴുതാനാണു തീരുമാനം. ബി.എസ്.യെഡിയൂരപ്പയ്ക്കു വേണ്ടി 2019ൽ കോൺഗ്രസിൽനിന്ന് കൂറുമാറി ബിജെപിയിൽ എത്തിയവരാണ് ഇരുവരും.
രാജ്യസഭാ തിരഞ്ഞെടുപ്പിൽ സോമശേഖർ കോൺഗ്രസിന് വോട്ടു ചെയ്തപ്പോൾ ശിവറാം ഹെബ്ബാർ വിട്ടുനിന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വേണ്ടി സോമശേഖർ പരസ്യമായി രംഗത്തിറങ്ങി. ബസനഗൗഡ പാട്ടീൽ യത്നലിന്റെ നേതൃത്വത്തിൽ കൂടുതൽ എംഎൽഎമാർ പ്രസിഡന്റ് വിജയേന്ദ്രയെ എതിർക്കുന്നതിനിടെയാണ് അച്ചടക്ക നടപടിയെന്നതും ശ്രദ്ധേയമാണ്.
English Summary:
The Karnataka BJP moves to disqualify two MLAs, S.T. Somashekar and Shivaram Hebbar, for allegedly sympathizing with the Congress. The move comes amidst reports of growing dissent within the party against State President Vijayendra.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.