ADVERTISEMENT

ശബരിമല∙ സന്നിധാനത്ത് പുലർച്ചെ തുടങ്ങിയ ചാറ്റൽ മഴ രാത്രി വൈകിയും തുടരുന്നു. പ്രതികൂല കാലാവസ്ഥയിലും രാത്രി 10 മണി വരെ 69,367 പേർ ദർശനം നടത്തി. ഇതിൽ 12, 851 പേർ സ്പോട് ബുക്കിങ് വഴിയാണ് എത്തിയത്. പത്തനംതിട്ട ജില്ലയിൽ ഇന്ന് അതി തീവ്രമഴയാണ് പ്രവചിച്ചിരുന്നതെങ്കിലും ചാറ്റൽ മഴയാണ് പെയ്തത്.

സന്നിധാനത്ത് ഉച്ചവരെ വലിയ തിരക്ക് ഇല്ലായിരുന്നു. മലകയറി എത്തിയവർക്ക് കാത്തുനിൽപ് ഇല്ലാതെ പതിനെട്ടാംപടി കയറി ദർശനം നടത്താനായി. എന്നാൽ ഉച്ചയ്ക്കു ശേഷം നല്ല തിരക്ക് അനുഭവപ്പെട്ടു. 3 മണിക്കൂർ വരെ കാത്തു നിന്നാണ് തീർഥാടകർ ദർശനം നടത്തിയത്. രാത്രി 10 മണി ആയപ്പോഴേക്കും വലിയ നടപ്പന്തലിലെ ക്യൂ കുറഞ്ഞു. നട അടയ്ക്കാറായപ്പോഴേക്കും ക്യൂ വരിയായി മാത്രം കുറഞ്ഞു.

English Summary:

Sabarimala Temple News Updates: Sabarimala Witnesses Steady Flow of Devotees Despite Intermittent Rain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com