ADVERTISEMENT

ശബരിമല∙ തോരാതെ പെയ്ത മഴയിലും സന്നിധാനത്തെത്തി പതിനായിരങ്ങൾ. തളരാത്ത ഭക്തിയുമായി എത്തിയ ഒട്ടേറെ പേരാണ് അയ്യപ്പ ദർശനത്തിന്റെ സുകൃതം നുകർന്നത്. രാത്രി 10 വരെയുള്ള കണക്ക് അനുസരിച്ച് 75,116 പേരാണ് ശബരിമലയിൽ ഇന്ന് ദർശനം നടത്തിയത്. അതിൽ 14,481 പേർ സ്പോട് ബുക്കിങ് വഴി എത്തി.

തീർഥാടനം തുടങ്ങിയ ശേഷം ആദ്യമായാണ് 2 ദിവസം ഒരുപോലെ സന്നിധാനത്തും പരിസരങ്ങളിലും മഴ പെയ്യുന്നത്. വ്യാഴം രാവിലെ 8.30 മുതൽ 24 മണിക്കൂറിനുള്ളിൽ സന്നിധാനത്ത് 67.8 മില്ലീമീറ്റർ മഴ പെയ്തു. ഇന്ന് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ 6 മണിക്കൂറിനുള്ളിൽ സന്നിധാനത് 14.6 മില്ലീമീറ്ററും, പമ്പയിൽ12.6 മില്ലീമീറ്ററും മഴ പെയ്തു. 

പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ ത്രിവേണി, ആറാട്ടുകടവ് എന്നിവിടങ്ങളിലെ തടയണകൾ തുറന്നു വിട്ട് ജലനിരപ്പ് ക്രമീകരിച്ചു. വൈകിട്ട് 5ന് ശേഷം സന്നിധാനത്തും പമ്പയിലും മഴ ഇല്ലായിരുന്നു. കാലാവസ്ഥ അനുകൂലമായപ്പോൾ സന്നിധാനത്തേക്ക് തീർഥാടകർ ഒഴുകി എത്തി. സന്ധ്യയ്ക്കു ശേഷം പതിനെട്ടാംപടി കയറാൻ തീർഥാടകരുടെ വലിയ തിരക്കായിരുന്നു. രാത്രിയിലും തിരക്ക് തുടരുകയാണ്.

English Summary:

Sabarimala Live Updates: Thrikarthika celebrations at Sabarimala by lighting Karthika lamps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com