ADVERTISEMENT

തിരുവനന്തപുരം∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിനു നൽകിയ സഹായ വാഗ്ദാനത്തിനു മറുപടി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അയച്ച കത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് പുനരധിവാസത്തിന് വിശദ പദ്ധതികൾ തയാറാക്കുകയാണെന്നും സഹായങ്ങൾ തുടരണമെന്നും അദ്ദേഹം അറിയിച്ചു. കർണാടകയുടെ സഹായ വാഗ്ദാനത്തോട് മുഖംതിരിച്ചു എന്ന ആക്ഷേപം തെറ്റാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, അത് ദുഷ്ടലാക്കോടെയുള്ളതാണെന്നും ആരോപിച്ചു.

ദുരന്തബാധിത പ്രദേശത്തിന് അധികം അകലെയല്ലാതെ എന്നാൽ സുരക്ഷിതമായ ഒരിടത്ത് ദുരന്തബാധിതരെ പുനരധിവസിപ്പിക്കാവുന്ന ടൗൺഷിപ്പാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. വൈത്തിരി താലൂക്കിൽ രണ്ടു ടൗൺഷിപ്പാണ് ആലോചനയിലുള്ളത്. ഇതിനായി രണ്ടുസ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പദ്ധതി തയാറായി വരികയാണെന്നും കർണാടക സഹായങ്ങൾ തുടരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കത്തിൽ പറയുന്നു. 

ഓഗസ്റ്റ് 23നാണ് കേരളത്തിന് കർണാടക സഹായം പ്രഖ്യാപിക്കുന്നത്. ട്വിറ്ററിലൂടെ അന്നുതന്നെ നന്ദി രേഖപ്പെടുത്തിയിരുന്നു. അതിനുശേഷം പുനരധിവാസ ചുമതലയുള്ള ലാൻഡ് അഡീഷനൽ കമ്മിഷണറുടെ ഓഫിസ് കർണാടക സർക്കാരുമായി ബന്ധപ്പെട്ട് നന്ദി അറിയിച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഔദ്യോഗിക അറിയിപ്പ് ഡിസംബർ ആറിനാണ് വരുന്നത്. അത് മുഖ്യമന്ത്രിക്ക് ലഭിക്കുന്നത് ഡിസംബർ 9നാണ്. പിറ്റേന്നുതന്നെ മറുപടി നൽകിയില്ലെന്നത് മാധ്യമങ്ങളിൽ വാർത്തയായി. കർണാടകയുടെ കത്തിന് വിശദമായി ആലോചിച്ചു മാത്രമേ മറുപടി നൽകാനാവൂ എന്നതിനാൽ 13നാണ് മറുപടി നൽകിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

English Summary:

Mundakkai-Chooralmala Landslide: Kerala CM Pinarayi Vijayan clarifies the state's response to Karnataka CM Siddaramaiah's offer of aid for the Mundakkai-Chooralmala landslide victims, outlining rehabilitation plans and requesting continued support.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com