ADVERTISEMENT

ന്യൂഡൽഹി ∙ ഭാര്യയ്ക്കൊപ്പമുണ്ടായിരുന്ന കാമുകനെ ഭർത്താവ് ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. ഋതിക്ക് വർമ എന്ന 21 കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അജ്മത് എന്നയാളെ പൊലീസ് പിടികൂടി. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഡൽഹിയിലെ ശാസ്ത്രി പാർക്ക് ഏരിയയിലെ വീട്ടിൽ തന്റെ ഭാര്യയ്ക്കൊപ്പം ഋതിക്കിനെ കണ്ട അജ്മത് ഇരുവരെയും മർദിക്കുകയായിരുന്നെന്നു ഡപ്യൂട്ടി പൊലീസ് കമ്മിഷണർ രാകേഷ് പവേരിയ പറഞ്ഞു.‌

അജ്മതും കൂട്ടുകാരും ഋതിക്കിനെ ക്രൂരമായി തല്ലിച്ചതച്ചെന്നു ഋതിക്കിന്റെ ബന്ധുക്കൾ ആരോപിച്ചു. ‘‘അവർ ഋതിക്കിന്റെ നഖങ്ങൾ പിഴുതെടുക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. അവന്റെ ശരീരത്തിന്റെ എല്ലാ ഭാഗത്തും മുറിവുകളുണ്ടായിരുന്നു’’ – ഋതിക്കിന്റെ അമ്മാവൻ‌ മാധ്യമങ്ങളോടു പറഞ്ഞു. ഋതിക്കിനെയും യുവതിയെയും അജ്മത് ആക്രമിച്ചെന്നും ഋതിക്കിനെ ഒന്നിലധികം ആളുകൾ ചേർന്നു മർദ്ദിച്ചെന്നും ഒരു അയൽവാസി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.

പരുക്കേറ്റ ഋതിക്കിനെ ബന്ധുക്കളെത്തിയാണ് ആശുപത്രിയിലാക്കിയത്. രാത്രി 9 മണിയോടെ മരിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു. ടെംപോ ഡ്രൈവറായ ഋതിക്ക് മാതാപിതാക്കളുടെ ഏകമകനായിരുന്നു.

English Summary:

Murder in Shastri Park : Delhi Man Finds Wife, Lover Together At Home, Tears Out His Nails, Kills Him

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com