തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈന് യുഎസിൽ അന്ത്യനിദ്ര

Mail This Article
×
ന്യൂഡൽഹി ∙ തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈന് യുഎസിൽ അന്ത്യനിദ്ര. സംസ്കാരച്ചടങ്ങുകൾ സാൻഫ്രാൻസിസ്കോയിൽ നടന്നതായി കുടുംബവൃത്തങ്ങൾ അറിയിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് തിങ്കളാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ മരണം.
തബലയെ ലോകപ്രശസ്‌തിയിലേക്ക് ഉയര്‍ത്തിയ പ്രധാനിയാണ് ഉസ്താദ് സാക്കിർ ഹുസൈൻ. ബയാനിൽ (തബലയിലെ വലുത്) സാക്കിര്‍ ഹുസൈന്‍ വേഗവിരലുകളാൽ പ്രകടിപ്പിച്ചിരുന്ന മാസ്‌മരികത സംഗീതലോകത്തിന് എന്നും വിസ്മയമായിരുന്നു. പത്മവിഭൂഷണും ഗ്രാമി പുരസ്കാരങ്ങളും അടക്കം നേടിയിട്ടുള്ള സാക്കിർ ഹുസൈൻ, വിഖ്യാത സംഗീതജ്ഞൻ അല്ലാ രഖയുടെ മകനാണ്.
English Summary:
Zakir Hussain funeral: Ustad Zakir Hussain's funeral conducted in San Francisco said his family
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.