ചോദ്യപേപ്പർ ചോർന്നതിൽ സാമ്പത്തിക ഇടപാട് നടന്നോ?; ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

Mail This Article
കോഴിക്കോട് ∙ ചോദ്യപേപ്പർ ചോർച്ച വിവാദത്തില്‍ എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും. രണ്ടു വർഷത്തെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുക. ചോദ്യപേപ്പർ ചോർന്നതിൽ സാമ്പത്തിക ഇടപാട് നടന്നോ എന്ന് അറിയാനാണ് നീക്കം.
ഷുഹൈബിന്റെ മൊബൈൽ ഫോണും ലാപ്ടോപ്പും ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. മൊബൈൽ ഡേറ്റ ഫോർമാറ്റ് ചെയ്ത നിലയിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് നടത്തുന്ന പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തട്ടിപ്പ്, വിശ്വാസ വഞ്ചന ഉൾപ്പടെ 7 വകുപ്പുകൾ ചേർത്താണ് എംഎസ് സൊല്യുഷൻസിനെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
ചോദ്യപേപ്പര്‍ ചോര്‍ത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെയടക്കം സഹായം കിട്ടിയിട്ടുണ്ടോയെന്നെ കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. മറ്റു സ്വകാര്യ ട്യുഷൻ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.