കോൺഗ്രസ് സഖ്യത്തിനും എനിക്കും ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ കിട്ടി: കെ.മുരളീധരൻ

Mail This Article
കോഴിക്കോട്∙ കോൺഗ്രസ് സഖ്യത്തിനു ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ കിട്ടിയിട്ടുണ്ടെന്നു കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. 2016ലെ തിരഞ്ഞെടുപ്പിൽ തനിക്കും പിന്തുണ കിട്ടിയതായി മുരളീധരൻ പറഞ്ഞു. കുമ്മനം രാജശേഖരൻ എതിർ സ്ഥാനാർഥിയായി മത്സരിച്ചപ്പോഴാണ് പിന്തുണ കിട്ടിയത്. 2019ൽ വെൽഫെയർ പാർട്ടിയെടുത്ത തീരുമാനം ദേശീയതലത്തിൽ ഇന്ത്യാസഖ്യത്തെ പിന്തുണയ്ക്കാനാണ്. സ്വാഭാവികമായും അതിന്റെ ഗുണം സിപിഎമ്മിനും കിട്ടിയിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.
രമേശ് ചെന്നിത്തലയ്ക്കുള്ള എൻഎസ്എസ് ക്ഷണം സംബന്ധിച്ച ചോദ്യത്തിന്, എൻഎസ്എസ് പരിപാടിക്ക് കോൺഗ്രസ് നേതാക്കളെ ക്ഷണിക്കുന്നത് പതിവാണെന്ന് മുരളീധരൻ പറഞ്ഞു. അതിൽ അസ്വാഭാവികമായി ഒന്നുമില്ല. ഞാനും എൻഎസ്എസ് പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനവുമായി അതിനെ കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. വെള്ളാപ്പള്ളി നടേശൻ എല്ലാ രാഷ്ട്രീയ നേതാക്കളെയും വിമർശിക്കാറുണ്ടെന്നും എന്നാൽ വിമർശനം വ്യക്തിപരമാകരുതെന്നും മുരളി പറഞ്ഞു.